വെസ്റ്റേൺ ഇന്ത്യ ൈപ്ലവുഡ്‌സിൽ തീപ്പിടിത്തം

Kannadiparamba online news

വളപട്ടണം : വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്‌ ഹാർഡ് ബോർഡ് സെക്ഷനിൽ തീപ്പിടിത്തം. ബുധനാഴ്ച രാത്രി 9.35-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. രണ്ടാംനമ്പർ ഹാർഡ്ബോർഡ് പ്ലാന്റിന്റെ ബോർഡ് ഫോമിങ് മെഷീന് താഴെയുള്ള ഹൈഡ്രോളിക് പമ്പിന് സമീപമാണ് അഗ്നിബാധ കണ്ടത്.

പ്ലാന്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത വൈദ്യുത കേബിളുകളിലേക്കും തീ പടർന്നു. പെട്ടെന്ന് വൈദ്യുതി ഓഫ് ചെയ്തതിനാൽ വലിയൊരു അപകടം ഒഴിവായി.


കണ്ണൂരിൽനിന്ന് അസി. സ്റ്റേഷൻ ഓഫീസർ എം.എസ്.രമേശൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എം.കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും കമ്പനിയിലെ ഫയർ എൻജിനും തൊഴിലാളികളും ചേർന്ന് ഒരുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയയാക്കി. നഷ്ടം കണക്കാക്കിവരുന്നതേയുള്ളൂ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!