ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 18, 19 ,20 ,21 തീയതികളിൽ

Kannadiparamba online news

ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 18 19 20 21 കുംഭം 5 6 7 8 എന്നു തിയതികളിൽ നടക്കുന്നു. അതിപുരാതനവും ദേവി ദേവന്മാരുടെ നിറസാന്നിധ്യം കൊണ്ട് പരിപാവനവുമായ ചേലേരി ശ്രീ തായ്പര ദേവത ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 2024 ഫെബ്രുവരി 18 19 20 21 കുംഭം 5 6 7 8 തീയതികളിൽ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് ശ്രീ പരമേശ്വരൻ നമ്പൂതിരിയുടെ മഹനീയ കാർമ്മികത്വത്തിൽ ക്ഷേത്ര പൂജാദികർമ്മങ്ങളോടും വിവിധ കലാപരിപാടികളോടുകൂടിയും നടത്തുകയാണ് . ഫെബ്രുവരി 18ന് ഞായറാഴ്ച വൈകുന്നേരം 5:30ന് കലവറ നിറക്കൽ ഘോഷയാത്ര കടപ്പുറത്ത് ഭഗവതി കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളവും ഫ്ലവേഴ്സ് കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കോർഡ് ഫ്രെയിം വെസ്റ്റേൺ കലാസമിതി അവതരിപ്പിക്കുന്ന വിളക്കാട്ടത്തോടുകൂടി ചേലേരി ചന്ദ്രോത്ത് കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കുന്നു. രാത്രി 8:00 മണിക്ക് ഗാനസമർപ്പണം. ചേലേരി തായ്പ്പരദേവതക്ക് വേണ്ടി കൈതപുറം ദാമോദരൻ നമ്പൂതിരി രചിച്ച ഗാനത്തിൻ്റെ സമർപ്പണം നൃത്തതോടെ . 8 15ന് മ്യൂസിക്കൽ ഫ്യൂഷൻ പ്രശസ്ത പുല്ലാങ്കുഴൽ സാസ്ഫോൺ ആർട്ടിസ്റ്റ് ജയൻ ഇയ്യക്കാട് അവതരിപ്പിക്കുന്നു. രാത്രി 9 മണിക്ക് 25 ൽപരം കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള മലബാർ ഫോക് ബാൻ്റ “ഫോക്ക്മെഗാഷോ “. ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ 6മണിക്ക് ശുദ്ധികലശം ഗുരുപൂജ വിശേഷാൽ പൂജകൾ. 7 മണിക്ക് ഗണപതി ഹോമം. 108 കൊട്ട തേങ്ങ കൈകൊട്ടിക്കളി. മറ്റു വിവിധ കലാപരിപാടികൾ തുടർന്ന് കരാട്ടെസ്റ്റേജ് ഷോ. ഫെബ്രുവരി 20 ചൊവ്വാഴ്ച രാവിലെ 10 മണി. നാരായണീയ പാരായണം. മാതൃസമിതി ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം. വൈകുന്നേരം 6:00 മണി ദീപാരാധന, ചുറ്റുവിളക്ക്, ദീപസ്തംഭം തെളിയിക്കാൻ. വൈകുന്നേരം 6 30ന് തായ്പ്പര ദേവത തോറ്റം. രാത്രി 7 മണി ഗുളികൻ വെള്ളാട്ടം. രാത്രി 7 30ന് വിഷ്ണുമൂർത്തി വെള്ളാട്ടം. രാത്രി 8മണിക്ക് തിരുമുൽ കാഴ്ച. അളോറ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നിന്ന്. ഫെബ്രുവരി 21 ബുധനാഴ്ച പുലർച്ചെ 5മണി ശ്രീ ദൈവത്താർ ഗുളികൻ പുറപ്പാട്. 6 മണിക്ക് തായ്പര ദേവത തിരുമുടി നിവരിലും കെട്ടിയാടലും. 7മണിക്ക് ശ്രീ ദൈവത്താൽ വിഷ്ണുമൂർത്തി പുറപ്പാട്. 12 30ന് പ്രസാദ സദ്യ. എല്ലാ ദിവസവും രാത്രി 8 മണി മുതൽ 10 30 വരെ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!