പഴയങ്ങാടി: നിയന്ത്രണം വിട്ട ബൈക്ക്സ്വകാര്യ വ്യക്തിയുടെ വീട്ടു മതിലിലിടിച്ച് യുവാവ് മരണപ്പെട്ടു. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ കല്ലേൻ സെൽവരാജിൻ്റേയും പനയൻറീനയുടേയും മകൻ
എബിൻ ജോൺ ( 24) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 2 മണിയോടെ പുതിയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപത്തെ വീട്ടു മതിലിലിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ
കക്കാടൻ ചാലിലെപൂവത്തിൻ ചാലിൽ ആകാശിനെ (24) പരിയാരത്തെ കണ്ണൂർ ഗവ. ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
ചൂട്ടാട് ഭാഗത്തുനിന്നും മാട്ടൂൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് ബസ് സ്റ്റാൻഡിലെ വളവിൽ നിയന്ത്രണം വിട്ട് വീട്ടുമതിലിടിച്ച് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചു തന്നെ എബിൻ ജോൺ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഓടികൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം കണ്ടതിനു ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. അൽകറിയയാണ് മരണപ്പെട്ട എബിൻ്റെ സഹോദരി .പഴയങ്ങാടി പോലീസ്മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

