അത്താഴക്കുന്ന് മാപ്പിള എൽ.പി സ്‌കൂൾ 95-ാം വാർഷികാഘോഷം

Kannadiparamba online news

അത്താഴക്കുന്ന്: അത്താഴക്കുന്ന് മാപ്പിള എൽ.പി സ്‌കൂൾ 95 ാം വാർഷികാഘോഷം മേയർ മുസ് ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കുക്കിരി രാജേഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക വി.പി അജിത, സ്കൂൾ മാനേജർ സി. അബ്ദുൽ ഖാദർ ഹാജി, അത്താഴക്കുന്ന് മഹൽ കമ്മിറ്റി സെക്രട്ടറി സി. അബ്ദുൽ കരീം, പി.ടി.എ പ്രസി ഡന്റ് അൻസാരി പുന്നക്കൽ, സി.സുലൈമാൻ സംസാരിച്ചു. സമ്മാനദാനം അത്താഴക്കുന്ന് മഹൽ കമ്മിറ്റി പ്രസിഡന്റ് ബി. അബ്ദുൽ സത്താർ ഹാജി നിർവഹിച്ചു.

ലീഗ് വോയ്‌സ് അത്താഴക്കുന്ന് വാട്ട്സാപ്പ് ഗ്രൂപ്പ് എൽ.എ സ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സംസ്ഥാന സ്കൂ‌ൾ കലോത്സവത്തിൽ ഉർദു കഥാരചനയിൽ എ ഗ്രേഡ് നേടിയ സി. ഹസീനയെയും സ്‌കൂളിലെ അധ്യാപികമാരെയും ചടങ്ങിൽ ആദരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!