മയ്യിൽ: കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (KEWSA) മയ്യിൽ യൂണിറ്റിന്റെ നിർധന കുടുംബങ്ങൾക്കുള്ള ‘ഇത്തിരി സഹായം ഒത്തിരി വെളിച്ചം’ എന്ന സൗജന്യ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ കുഞ്ഞുംവളപ്പിൽ കല്ല്യാണി എന്നവരുടെ വീടിന്റെ ഒന്നാം ഘട്ട വയറിങ് ജോലികൾ പൂർത്തിയാക്കി. പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. യൂണിറ്റിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് ആശംസ അറിയിച്ച് പി.വി ലക്ഷ്മണൻ മാസ്റ്റർ സംസാരിച്ചു. മഹേഷ് കെ, ഷിബു പി.പി, സദാനന്ദൻ വാരക്കണ്ടി, സോജു എൻ.വി, സുധാകരൻ, ഷൈജു, വിജേഷ് യു, സുഷാന്ത്, രതീഷ്, സനൽ, അനീഷ്, അജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

