മയ്യില്‍: മുല്ലക്കൊടി സി.ആര്‍.സി. വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ജില്ലാ തല വടംവലി മത്സരത്തില്‍ ബസ് മയ്യില്‍ റെഡ് ഫൈറ്റേഴ്‌സ് മൊകേരി ജേതാക്കളായി. യുവധാര നടുവില്‍ രണ്ടും റെഡ്സ്റ്റാര്‍ വടുവന്‍കുളം മൂന്നും സ്ഥാനങ്ങള്‍ നേടി. മുല്ലക്കൊടിയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ പി.പി. ശ്രീധരന്‍, ദേശീയ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഉമൈറ അഷ്‌റഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി.പി.എം.മയ്യില്‍ ഏറിയ സെക്രട്ടറി എന്‍. അനില്‍കുമാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ കെ. ഉത്തമന്‍, എ.ടി.രാമചന്ദ്രന്‍, മാണിക്കോത്ത് രവി, കെ. ദാമോദരന്‍, കെ.സി.മഹേശന്‍എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

