മയ്യില്‍: ചെറുപഴശ്ശി കണ്ടനാര്‍പൊയില്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സവം 23-ന് തുടങ്ങും. രാവിലെ ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ താന്ത്രിക ചടങ്ങുകള്‍. വൈകീട്ട് അഞ്ചിന് വയത്തൂര് കാലിയാര് ശിവക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്ത്. തുടര്‍ന്ന് കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി എട്ടു മുതല്‍ തോറ്റങ്ങള്‍. 24-ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്കാളി ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട്. വൈകീട്ട് 4.30-ന് ഭഗവതിയുടെ ഉച്ചതോറ്റവും വെള്ളാട്ടവും. രാത്രി എട്ടിന് മാതൃസമിതിയുടെ വിവിധ കലാ പരിപാടികള്‍. തുടര്‍ന്ന് കൂടിയാട്ടം. കണ്ണങ്ങാട്ട് ഭഗവതി, പുല്ളൂര് കാളി, നിട്ടം കുളങ്ങര ഭഗവതി തെയ്യങ്ങളുടെ തോറ്റങ്ങള്‍. 25-ന് പുലര്‍ച്ചെ അഞ്ചിന് നിട്ടം കുളങ്ങര ഭഗവതിയുടെ പുറപ്പാട്. രാവിലെ എട്ടിന് കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്കാളി ഭഗവതി തെയ്യങ്ങള്‍. വൈകീട്ട് അഞ്ചിന് തുലാഭാരം തൂക്കല്. രാത്രി എട്ടിന് പുള്ളൂര് കണ്ണന് തെയ്യം. 26-ന് പുലര്‍ച്ചെ മുതല്‍ നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്കാളി, ഭഗവതി, വിഷ്ണു മൂര്‍ത്തി തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചക്ക് മേലേരി യ്യേല്ക്കല് തുടര്‍ന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

