മയ്യിൽ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം നാളെ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂളിൽ വെച്ചു നടക്കും. രാവിലെ 9 മണിക്ക് നടക്കുന്ന രജിസ്‌ട്രേഷനു ശേഷം 10 മണിക്ക് ആരംഭിക്കുന്ന കാര്യപരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ പി.പി നാരായണൻ സ്വാഗതം പറയും. ചടങ്ങ് മേഖലാ പ്രസിഡന്റ് സി.കെ അനൂപ് ലാലിന്റെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റിയംഗം ഡോ. ടി.കെ പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി കുഞ്ഞിരാമൻ, എം ഗൗരി, കെ വൈഷ്ണവ് എന്നിവർ ആശംസാഭാഷണം നടത്തും. 11 മണിക്ക് മേഖലാ സെക്രട്ടറി എ ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മുരളീധരൻ വരവ്-ചെലവ് കണക്കും അവതരിപ്പിക്കും. ശേഷം ഓഡിറ്റ് റിപ്പോർട്ട് അവതരണവും നടക്കും. തുടർന്ന് ചർച്ച, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവയോടെ 5 മണിക്ക് പരിപാടി സമാപിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

