നാറാത്ത്: നാറാത്ത് കാക്കത്തുരുത്തി റോഡിനു സമീപം കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ഗുരുതരവസ്ഥയിലായിരുന്ന നാറാത്ത് സ്വദേശി ഡാനിഷ് ഇന്ന് രാവിലെ മരണപ്പെട്ടു.സഫ്‌വാൻ, സൈൻ, ഷിബിൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 8.45നോടെ പുതി യതെരു ഭാഗത്ത് നിന്നും കമ്പിൽ ഭാഗത്തേക്കു പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ വലതു ഭാഗ ത്തെ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു.
ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപ്പെടുത്തി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് രണ്ടുപേരെ ചാലയി ലെ സ്വകാര്യ ആശുപത്രിയിലേ ക്ക് മാറ്റിയിരുന്നു.
മരിച്ച ഡാനിഷ് കായരളത്തെ അബ്ദുൽ ഖാദറിൻ്റെയും, നാറാത്ത് യുപി സ്കൂളിനടുത്ത് താമസിക്കുന്ന സമീറയുടെയും മകനാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

