എ വി കുഞ്ഞപ്പൻ അനുസ്മരണം

Kannadiparamba online news

കണ്ണാടിപ്പറമ്പിലെ ആദ്യകാല കമ്മ്യുണിസ്റ്റ് നേതാവ് എ വി കുഞ്ഞപ്പന്റെ ചരമദിനം 16 ന് ചൊവ്വാഴ്ച ആചരിച്ചു. രാവിലെ 8.00 മണിക്ക് സിപിഐ എം പുത്തൻതെരു ബ്രാഞ്ചിന് വേണ്ടി നിർമ്മിക്കുന്ന എ വി കുഞ്ഞപ്പൻ സ്മാരക മന്ദിരത്തിന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ശിലാസ്ഥാപനം നടത്തി. ലോക്കൽ സെക്രട്ടറി ബൈജു. കെ സ്വാഗതം ചെയ്തു. ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് പുഷ്പാർച്ചനയും അനുസ്മരണവുമുണ്ടായി.
വൈകുന്നേരംകണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രകടനവും പീടികത്തെരുവിൽഅനുസ്മരണ സമ്മേളനവും ചേർന്നു. അനുസ്മരണ പൊതുയോഗം കെ.വി.സുമേഷ് MLA ഉദ്‌ഘാടനം ചെയ്തു. സി. അനിൽകുമാർ സ്വാഗതം ചെയ്തു. പി.വി.ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കെ.ബൈജു , കാണികൃഷ്ണൻ , ഇ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!