കണ്ണൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുന്ന ദിവസം പള്ളികളില്‍ ജയ് ശ്രീറാം വിളിക്കണമെന്ന ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സ്ഥാപിച്ച പ്രതിഷേധ ഫ്ളക്‌സ് ബോര്‍ഡുകള്‍ അന്യായമായി നീക്കം ചെയ്യുന്ന പോലിസ് നടപടി പക്ഷപാതപരമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ഒരു പള്ളിയിലും ജയ് ശ്രീറാം മുഴങ്ങില്ലെന്ന എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവിയുടെ പ്രഖ്യാപനമാണ് നാടെങ്ങും ഫളക്‌സ് ബോര്‍ഡുകളിലൂടെ സ്ഥാപിച്ചത്. ആര്‍എസ്എസ് ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതാണ് പ്രഖ്യാപനമെന്നിരിക്കെ, സംസ്ഥാന വ്യാപകമായി ഫ്ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നിരിക്കെ കണ്ണൂരില്‍ മാത്രം പോലിസുകാര്‍ പിടിച്ചെടുക്കുന്നതിനു പിന്നിലെ താല്‍പ്പര്യം ദുരൂഹമാണ്. പോലിസ് നടപടി പ്രതിഷേധാര്‍ഹവും വച്ചുപൊറുപ്പിക്കാനാവാത്തതുമാണെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

