കണ്ണൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സബ് ഇൻസ്‌പെക്ടർ സജേഷ് ജോസിന്റെ നേതൃത്വത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ സൈദാർ പള്ളി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന 10.15 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് ഒരാൾ കൂടി പിടിയിലായത്.
തയ്യിൽ മരക്കാർക്കണ്ടി സ്വദേശി അർഷിദ് (28) എന്നയാളാണ് പിടിയിലായത്. സിയാദ് കെ എ(36), ഫൈസൽ കെ (34) എന്നിവരാണ് സ്കൂട്ടറിൽ കഞ്ചാവ് കടത്തി കൊണ്ട് വന്നത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് തലശ്ശേരി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അർഷിദിനെ ഇന്നലെ രാത്രി കണ്ണൂരിൽ വെച്ച് പിടികൂടിയത്.
തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു ആന്റണി, സബ് ഇൻസ്‌പെക്ടർ ഷാജി വി, എസ് സി പി ഒ ശ്രീജേഷ്, സി പി ഒ മാരായ ഹിരൺ, ഷിനോജ് ഡ്രൈവർ,എസ് സി പി ഒ വിജേഷ് എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

