പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

Kannadiparamba online news
Screenshot

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മധ്യവയസ്കനെ പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തു. കണ്ടോത്ത് കിഴക്കേ കൊവ്വലിലെ പൈതലേയൻ സുകുമാരനെ (51) യാണ് പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായർ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ മാസം 9 ന് പകലായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടി അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!