കണ്ണൂർ: സമഗ്ര ശിക്ഷ അഭിയാൻ,വിദ്യാഭ്യാസ വകുപ്പ്, പേരളശ്ശേരി എ കെ ജി എച് എസ് എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ കലാ ഉത്സവിൽ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച വിജയം കരസ്ഥമാക്കിയ കലാപ്രതിഭകൾക്ക് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നല്കി.ഡൽഹിയിൽ നിന്ന് രാജധാനി എക്സ്പ്രസിൽആണ് കലാതാരങ്ങൾ കണ്ണൂരിലെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, സിപിഎം ജില്ലാ സെക്രട്ടറി എം പി ജയരാജൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. സ്റ്റേഷനിൽ എത്തിയ മുഴുവൻ വിദ്യാർഥികളെയും ഹരാർപ്പണം നടത്തിയാണ് സ്വീകരിച്ചത്.10 ആൺകുട്ടികളും 10 പെൺകുട്ടികളും അടങ്ങിയ സംഘമാണ് 10 ഇനങ്ങളിലായി
കലാ ഉത്സവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.മൂന്ന് സ്വർണമെഡലുകളുമായി കേരളം മികച്ച വിജയം നേടി. പഠന കാര്യത്തിൽ മാത്രമല്ല കലാപരമായ കാര്യത്തിലും കേരളത്തിലെ വിദ്യാർത്ഥികൾക്ക് മുന്നിട്ടു നിൽക്കാൻ സാധിക്കുമെന്നത് കേരളത്തിലെ വിദ്യാർഥികൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അത് നമുക്കിവിടെ കാണാൻ സാധിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയെ ഉന്നതിയിലെത്തിക്കാനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തു വരുന്നത് എന്നും എം വി ജയരാജൻ പറഞ്ഞു. രാജ്യത്തു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സംസ്ഥാനമായി കേരളം ഈ വിദ്യാർത്ഥികളിലൂടെ മാറിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. സോളോ ആക്ട് ഡ്രാമ കണ്ണൂർ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഗസൽ ഫാബിയോ, ടോയ് മേക്കിങ് മലപ്പുറം നെല്ലിക്കുത്ത് വി എച്ച് എസ് എസിലെ ടി വിദിൻ , ക്ലാസിക്കൽ ഡാൻസിൽ എറണാകുളം എളമക്കര ജിഎച്ച്എസ്സ്സിലെ എൻ എസ് നിരഞ്ജൻ എന്നിവരാണ് കേരളത്തിനുവേണ്ടി സ്വർണം നേടിയത്.കണ്ണൂർ ജില്ലയിൽ നിന്ന പി പി അദ്വൈത്, അദ്വൈത് തരുൺ എന്നീ വിദ്യാർത്ഥികളാണ് ദേശീയ കലാ ഉത്സവിൽ പങ്കെടുത്തത്. സ്വീകരണത്തിനു ശേഷം മറ്റു ജില്ലയിലെ വിദ്യാർത്ഥികൾ അതെ ട്രെയിനിൽ തന്നെ നാട്ടിലേക്ക് മടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

