അധികൃതര്‍ വിവേചനം അവസാനിപ്പിക്കണം -അഡ്വ. അബ്ദുൽ കരീം ചേലേരി

Kannadiparamba online news

പഴയങ്ങാടി : ഏഴോം പഞ്ചായത്ത് ഭരണസമിതി ഒരുപ്രദേശത്തോട് കാണിക്കുന്ന ദ്രോഹത്തിന്റെ നേർക്കാഴ്ചയാണ് അടിപ്പാലം ഓണപ്പറമ്പ്‌ -ചുടലമുക്ക് റോഡിന്റെ ശോച്യാവസ്ഥയെന്നും അടിയന്തരമായി ഇത് പരിഹരിച്ചില്ലെങ്കിൽ മുസ്‍ലിം ലീഗ് ജനപക്ഷത്തുനിന്ന് ശക്തമായി പ്രതിഷേധിക്കുമെന്നും അത്‌ താങ്ങാൻ അധികാരികൾക്ക് കരുത്തുണ്ടാവില്ലെന്നും ജില്ലാ മുസ്‍ലിം ലീഗ് പ്രസിഡൻറ് അഡ്വ. അബ്ദുൽകരീം ചേലേരി പറഞ്ഞു.

റോഡിനോട് അധികാരികൾ തുടരുന്ന അവഗണനയ്ക്കെതിരെ കൊട്ടില ഓണപ്പറമ്പ്‌ ശാഖ മുസ്‍ലിം ലീഗ് കമ്മിറ്റി അടിപ്പാലത്ത് നടത്തിയ ജനകീയ പ്രതിഷേധ കുഴിയടപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം ലീഗ് സെക്രട്ടറി പി.പി.മുസ്തഫ അധ്യക്ഷനായി. എം.അബ്ദുള്ള, കെ.സൈനുൽ ആബിദീൻ, പി.എ.ഹംസ ഹാജി, കെ.പി.അബ്ദുള്ള ഹാജി, പി.പി.മുസ്തഫ ഹാജി, പി.മൂസ, കെ.സി.ആരിഫ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!