കണ്ണൂർ: വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗശേഷികൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തണമെന്ന് കണ്ണൂർ കോർപറേഷൻ നിയുക്ത മേയർ മുസ് ലിഹ് മഠത്തിൽ പ്രസ്താവിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അധാർമിക അനാശാസ്യ പ്രവണതകൾക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാനും ഇസ്ലാമും മുസ്ലിം സമുദായവും നേരിട്ട് കൊണ്ടിരിക്കുന്ന വർത്തമാനകാല വെല്ലുവിളികൾക്കെതിരെ പുതുതലമുറയെ സജ്ജരാക്കുന്നതിന് വേണ്ടിയാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ കലാമേളകളിലൂടെ നേതൃത്വം നൽകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പുതിയങ്ങാടിയിൽ നടന്ന ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മുസാ ബഖയിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയവർക്കായി ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ തായത്തെരു ദാറുസ്സലാം മദ്രസയിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം സംസ്ഥാന മുസാബക്ക പദ്ധതി വിശദീകരിച്ചു. 76 ഇനങ്ങളിലായി 96 വിദ്യാർത്ഥികളും 20 മുഅല്ലിങ്ങളുമാണ് ജില്ലയെ പ്രതിനിധീകരിച്ച് 19,20,21 തീയതികളിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സംസ്ഥാന മുസാ ബക്കയിൽ പങ്കെടുക്കുന്നത്.
വിവിധ സെഷനുകളിലായി മുജവ്വിദ് കെ വി ഇബ്രാഹിം മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബ്ദുസ്സലാം അഫ്ദലി പുതിയങ്ങാടി, നൗഷാദ് മാസ്റ്റർ നിലാമുറ്റം, ഹംസ മാസ്റ്റർ മയ്യിൽ, ബഷീർ മാസ്റ്റർ ഇരിക്കൂർ, അലി കെ വാളാട്, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അബ്ദുല്ലത്തീഫ് ഫൈസി പറമ്പായി, അബ്ദുറഷീദ് അസ്ഹരി കണ്ണൂർ സിറ്റി, അബൂബക്കർ യമാനി തുവക്കുന്ന്, മുഹമ്മദലി മൗലവി കല്ലൈക്കൽ, റിയാസ് ശാദുലി പള്ളി, നിയാസ് അസ് അദി, ഇസ്ഹാഖ് അസ് അദി മാണിയൂർ, എന്നിവർ പ്രസംഗിച്ചു. മുസാബഖ പ്രതിഭകൾ കുള്ള ഉപഹാരങ്ങൾ മുസ്ലിഹ് മഠത്തിൽ സമ്മാനിച്ചു
അബ്ദുള്ള ഹുദവി കണ്ണാടിപ്പറമ്പ് സ്വാഗതവും ഉബൈദ് ഹുദവി ചാലാട് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

