പോക്സോ കേസിൽ ഗൾഫിലേക്ക് കടന്ന മുഖ്യ പ്രതി മുംബെ വിമാനതാവളത്തിൽ പിടിയിൽ

Kannadiparamba online news

പഴയങ്ങാടി . പോക്സോ കേസിൽ ഗൾഫിലേക്ക് കടന്ന പ്രധാന പ്രതിയെ മുംബൈ വിമാനതാവളത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി.
മാട്ടൂൽ സിദ്ധിക്കാബാദ് സ്വദേശി തങ്ങളെ പുരയിൽ പാലക്കോടൻമുനീസിനെ (25)യാണ്
പിടികൂടിയത്. 2018- ൽ വളപട്ടണം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് മാട്ടൂലിലെ വീട്ടിലെത്തിച്ച്പീഡിപ്പിച്ച കേസിൽ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. മുനീസുംസുഹൃത്തായ പണ്ടാരത്തോട്ടത്തിൽ
ഷിനോസും ചേർന്നാണ് 16 കാരിയെ പീഡിപ്പിച്ചതെന്നാണ് കേസ്. തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്കെതിരെ കോടതി വാറൻ്റും പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
വിദേശത്തേക്ക് കടന്ന പ്രതി മുംബൈ വഴി നാട്ടിലേക്ക് വരുന്നതിനിടെയാണ് എമിഗ്രേഷൻ വിഭാഗം പിടികൂടി പഴയങ്ങാടി പോലീസിന് വിവരം കൈമാറിയത്.
പഴയങ്ങാടിപോലീസ്മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കേസിൽരണ്ടാം പ്രതിയായ പണ്ടാരത്തോട്ടത്തിൽ ഷിനോസിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!