കണ്ണൂര് കോര്പ്പറേഷന് നവീകരിച്ച ജവഹര് സ്റ്റേഡിയത്തിനു ചുറ്റും സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓണ് കര്മ്മം മേയര് ഇന്ചാര്ജ്ജായ കെ ഷബീന ടീച്ചര് നിര്വ്വഹിച്ചു.
കോര്പ്പറേഷന്റെ വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് 32 ലൈറ്റുകള് സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങില് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി ഷമീമ ടീച്ചർ, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്, സുരേഷ് ബാബു എളയാവൂര്, കൗണ്സിലര്മാരായ മുസ്ലിഹ് മഠത്തിൽ, പി വി ജയസൂര്യൻ, അഷ്റഫ് ചിറ്റുള്ളി തുടങ്ങിയവര് പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

