ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ കാർതകർത്തു

Kannadiparamba online news

കണ്ണപുരം :ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ തകർത്തു.പ്രസിഡണ്ട്
ടി നിഷയുടെ ഇട്ടമ്മലിലെ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട
കെ.എൽ. 58 .ജെ.
4588 നമ്പർ സ്വീഫ്റ്റ് കാറിന് നേരെയാണ് അക്രമം നടന്നത്.
കാറിന്റെ മുൻ വശത്തേ  ബംബർ നശിപ്പിച്ച നിലയിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം.വീടിന്റെ ഗേറ്റ് പുട്ടിയിരുന്നു.

ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കാർ തകർത്ത നിലയിൽ കണ്ടത്.തുടർന്ന്
കണ്ണപുരം പോലിസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!