വരു..മാനവിക ഇന്ത്യക്കായി പ്രഭാഷണവും
ബംബർ സമ്മാന നറുക്കെടുപ്പും

Kannadiparamba online news

മാതോടം: ലൈബ്രറി കൗൺസിൽ പുരോഗമന കലാസാഹിത്യസംഘം ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന വരൂ മാനവിക ഇന്ത്യക്കായി ലൈബ്രറികൾക്ക് കീഴിൽ നടത്തുന്ന ആയിരം സർഗാത്മക സദസ്സുകളുടെ ഭാഗമായി ഇ കെ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം മാതോടം, വാരം കടവിൽ നടത്തിയ സർഗ്ഗാത്മക സദസ്സിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജിർ പി പി പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി വായനശാലക്കുവേണ്ടി സ്വന്തമായി സ്ഥലം വാങ്ങുന്നതിന് വേണ്ടിയുള്ള ധനസമാഹരണ സമ്മാന പദ്ധതിയുടെ ബംബർ സമ്മാനം നറുക്കെടുപ്പ് നടത്തി. 1206 നമ്പർ എ മനോഹരന് ടു വീലർ അല്ലെങ്കിൽ രണ്ടു പവൻ സ്വർണ്ണനാണയത്തിനോ മെമ്പർ സമ്മാനവിജയിയായി.
ലൈബ്രറി സെക്രട്ടറി കെ പി രമേശൻ സ്വാഗതം, പ്രസിഡണ്ട് അഭിജിത്ത് അധ്യക്ഷനുമായ പരിപാടിയിൽ പഞ്ചായത്ത് മെമ്പർ കെ പി ഷീബ, സി അനിൽകുമാർ, മിഥുൻ, ഷാജി കെ എന്നിവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!