കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണവുമായി മൂന്നുപേർ പിടിയിൽ

Kannadiparamba online news

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടിയോളം രൂപയുടെ സ്വർണവുമായി മൂന്നു യാത്രക്കാർ പിടിയിൽ. ഇവരിൽനിന്ന് 2164 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നലെ പുലർച്ചെ ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കൊയിലാണ്ടി സ്വദേശി ഗിരീഷ്, ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ വയനാട് സ്വദേശി സിയാദ്, ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദലി എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

മു​ഹ​മ്മ​ദ​ലി​യി​ൽ​നി​ന്ന് 18 ല​ക്ഷം രൂ​പ വ​രു​ന്ന 285 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി ലു​ള്ള സ്വ​ർ​ണം ജീ​ൻ​സ് പാ​ന്‍റ്സി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്ത് പെ​യി​ന്‍റ് പോ​ലെ തേ​ച്ചു​പി​ടി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി സി​യാ​ദി​ൽ​നി​ന്ന് 43 ല​ക്ഷം രൂ​പ വ​രു​ന്ന 679 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന ഷൂ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്തി​യ​ത്. 75 ല​ക്ഷം രൂ​പ വ​രു​ന്ന 1200 ഗ്രാം ​സ്വ​ർ​ണ​മാ​ണ് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ഗി​രീ​ഷി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണ ബി​സ്ക​റ്റു​ക​ൾ യാ​ത്ര​ക്കാ​ര​ന്‍റെ ട്രോ​ളി ബാ​ഗി​ന്‍റെ ഹാ​ൻ​ഡി​ലി​ലും മ​റ്റും ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട് സ്വ​ദേ​ശി സി​യാ​ദി​നെ ഡി​ആ​ർ​ഐ​യും മ​റ്റു ര​ണ്ടു യാ​ത്ര​ക്കാ​രെ ക​സ്റ്റം​സു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

വി​മാ​ന​ത്താ​വ​ത്തി​ൽ ആ​ധു​നി​ക സ്കാ​ന​ർ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച​തി​നാ​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടു​മെ​ന്ന​തി​നാ​ൽ കു​റ​ച്ചു നാ​ളു​ക​ളാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​ഞ്ഞി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ കേ​സാ​ണി​ത്. പി​ടി​യി​ലാ യ​വ​രെ ക​സ്റ്റം​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.

ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ പി.​സി. ചാ​ക്കോ, സൂ​പ്ര​ണ്ടു​മാ​രാ​യ സൂ​ര​ജ് കു​മാ​ർ, ദീ​പ​ക് കു​മാ​ർ, എ​സ്. പ്ര​ണ​യ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ജി​ത ജെ​ന്നി, റെ​വി ര​ഞ്ജ​ൻ, നി​തേ​ഷ്, ഹ​വ​ൽ​ദാ​ർ പെ​ർ​ത്ത​മ്പ​ര​ൻ, ഓ​ഫീ​സ് സ്റ്റാ​ഫു​മാ​രാ​യ പ​വി​ത്ര​ൻ, ധ​ന്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!