കണ്ണാടിപറമ്പ: എ.വി.കുഞ്ഞപ്പൻ സ്മാരകസ്തൂപം സ്ഥിതി ചെയ്യുന്ന സ്ഥലം അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞ വർഷം പാർടിയുടെ പേരിൽ എഴുതിത്തന്നിരുന്നു.
ഈ സ്ഥലത്ത് ഉചിതമായ സ്മാരക മന്ദിരം നിർമ്മിക്കുന്നതിനായി കമ്മറ്റി രൂപീകരിച്ചു.
ദേശസേവ യു.പി.സ്കൂളിൽ ചേർന്ന യോഗം ലോക്കൽ സെക്രട്ടറി കെ.ബൈജു ഉദ്ഘാടനം ചെയ്തു. മൊടപ്പത്തി മനോജ് സ്വാഗതം ചെയ്തു. കാണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.വി.ബാലകൃഷ്ണൻ, ഇ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
ചെയർമാൻ – ടി.അശോകൻ
കൺവീനർ – എം.മനോജ്
ട്രഷറർ – എ.പുരുഷോത്തമൻ
വൈ: ചെയർമാൻ – എം.സുജിത്ത്, എ.പി. രാഘവൻ
ജോ :കൺവീനർ – കാണി അനിൽ , സിന്ധു. സി

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

