കണ്ണാടിപ്പറമ്പ്: വള്ളുവന്‍കടവ് ശ്രീമുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോല്‍സവത്തിന്റ ഭാഗമായി വള്ളുവന്‍കടവ് കൂട്ടായ്മ കേരളോല്‍സവം സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനജ് കണ്ണാടിപ്പറമ്പ്, നവനീത് കൃഷ്ണ എന്നിവരെയും കല്യാശ്ശേരി ബ്ലോക്ക് കേരളോത്സവത്തിലെ മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട ചെഗുവേര സെന്റര്‍ കലാ സാംസ്ക്കാരിക വേദിയെയും അനുമോദിച്ചു. പ്രശസ്ത സിനിമതാരം നന്ദന രാജന് ഉപഹാരം നല്കി. തുടര്‍ന്ന് മെഗാ ഷോയും അരങ്ങേറി.
വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 7 ന് ഞായറാഴ്ച
വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, 6 മണിക്ക് ഗുളികൻ വെള്ളാട്ടം
രാത്രി 7 മണിക്ക് : നൃത്ത വിസ്മയം (അവതരണം AM ഡാൻസ് അക്കാദമി, അഴീക്കോട്)
രാത്രി 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ വെള്ളാട്ടം
9 മണിക്ക് മീനമൃത് എഴുന്നള്ളത്ത്
10 മണിക്ക് കരിമരുന്നു പ്രയോഗം 11 മണിക്ക് കളിക്കപ്പാട്ട് 12 മണിക്ക് കലശം വരവ്
8- 1 – 2024 തിങ്കളാഴ്ച
പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ
5 മണിക്ക് തിരുവപ്പന വെള്ളാട്ടം രാവിലെ 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ തിറ
വൈകുന്നേരം ഉത്സവ കൊടിയിറക്കൽ – ഉത്സവ സമാപനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

