കണ്ണൂർ:ഇന്ത്യയിലെയും വിശിഷ്യാകേരളത്തിലെയും കാർഷിക മേഖല തികഞ്ഞ അവഗണനനേരിടുകയാണെന്നുംദുരിതമനുഭവിക്കുന്നകർഷകരെരക്ഷിക്കാൻസമഗ്രമായ പുനരധിവാസ കാർഷികപാക്കേജുകൾപ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ്ജില്ലാജനറൽസെക്രട്ടറികെ.ടി.സഹദുള്ളആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരുംഏഴരവർഷമാ
യി കേരളം ഭരിക്കുന്ന പിണറായി സർക്കാരും കർഷകരോട്കാണിക്കുന്നത്‌തികഞ്ഞഅവഗണനയാണ്.നാണ്യവിളകൾക്ക് വിലയില്ലാതാകുന്നതു മൂലമാണ് കാർഷിക മേഖലഇത്രയേറെദുരിതത്തിലേക്ക്എത്തപ്പെട്ടത്ത് .ഇതിൻറെ ഫലമായി നിരവധികർഷകർആത്മഹത്യചെയ്യുകയുംഒട്ടനവധി കർഷകർആത്മഹത്യയുടെ വക്കിൽഎത്തിനിൽക്കുകയുമാണ്.ആയതിനാൽനാണ്യവിളകൾക്കുംമറ്റ്കാർഷികഉത്പന്നങ്ങൾക്കുംമാന്യമായവിലകൾലഭിക്കാൻഅധികൃതർ വിപണികളിൽ ഇടപെടണമെന്നുംഅദ്ദേഹം കൂട്ടിചേർത്തു.
സ്വതന്ത്ര കർഷകസംഘം അഴീക്കോട് നിയോജക മണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.ബിഇബ്രാഹിംകുട്ടി ഹാജിഅധ്യക്ഷത വഹിച്ചു. പി.വി.അബ്ദുള്ള മാസ്റ്റർ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിബി.കെ.അഹമ്മദ്,സ്വതന്ത്ര കർഷകസംഘം ജില്ലാവർക്കിംഗ്പ്രസിഡണ്ട് അഡ്വ.അഹമ്മദ്മാണിയൂർ,ജനറൽസെക്രട്ടറിപി.പി.മഹമൂദ്,സി.എറമുള്ളാൻ ,നസീർചാലാട്,ടി.കെ.ഹുസൈൻ,കെ.വി.ഹാരിസ്,പി.എം.മുഹമ്മദ്കുഞ്ഞിഹാജി,കെ.പി.എ.സലീം,ഒ.കെ.മൊയ്തീൻ,സിദ്ധീഖ്പുന്നക്കൽ ,കെ.പി.എം.ഹാരിസ്,കെ.വി.അഷ്റഫ്,വി.കെസി.മജീദ്,സി.കെ.അബ്ദുൽഖാദർ,നജീബ്മൊയ്തീൻ.ടി.പി.യുസഫ്,കെ.മഹമൂദ്,പി.പിമുഹമ്മദലി,വി.സി.മഹമൂദ്,ഇ.വി.മുഹമ്മദ്,കെ.ടി.ഉമർഫാറൂഖ് പ്രസംഗിച്ചു.
ഫോട്ടോ:-സ്വതന്ത്രകർഷക സംഘം അഴീക്കോട് നിയോജകമണ്ഡലം കൗൺസിൽ മീറ്റ് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹദുള്ള ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

