മുജാഹിദ് സംസ്ഥാന സമ്മേളനം. ; മാനവികതാ സന്ദേശയാത്ര തുടങ്ങി

Kannadiparamba online news


കണ്ണൂർ : മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണവുമായി 12 ദിവസത്തെ മാനവികതാ സന്ദേശ യാത്ര കോർപ്പറേഷൻ മേയർ ഇൻ ചാർജ് കെ. ഷബീന ഉദ്ഘാടനം ചെയ്തു. കെ.എൻ.എം. മർകസുദ്ദഅവ ജില്ലാ പ്രസിഡന്റ് സി.സി. ശക്കീർ ഫാറൂഖി അധ്യക്ഷതവഹിച്ചു.

‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തിൽ 25 മുതൽ 28 വരെ കരിപ്പൂരിലാണ് സംസ്ഥാന സമ്മേളനം. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദീൻ പാലക്കോട്, സെക്രട്ടറി കെ.എൽ.പി. ഹാരിസ്, ഫൈസൽ ചക്കരക്കൽ, സഅദ് ഇരിക്കൂർ, കെ.പി.ഹസീന, ബാസിത്ത് തളിപ്പറമ്പ്, ഷാന ഏഴോം എന്നിവർ സംസാരിച്ചു. ടി.മുഹമ്മദ് നജീബ്, പി.വി.സത്താർ ഫാറൂഖി എന്നിവർ നേതൃത്വം നൽകി. 13-ന് കടവത്തൂർ ടൗണിൽ സമാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!