ബംഗ്ളുരുവിൽ കെട്ടിടത്തിൽ നിന്ന്
കണ്ണൂർ സ്വദേശിയായ യുവാവ് വീണു മരിച്ചു

Kannadiparamba online news

അഴീക്കോട്:

ഭാഗവത പണ്ഡിതനും താന്ത്രികനുമായ മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക
ഉഷ അന്തർജ്ജനത്തിന്റെയും ഇളയമകൻ
ശ്രീജിത്ത് ഉണ്ണി നമ്പൂതിരി – കണ്ണൻ 28 അന്തരിച്ചു.

ബംഗ്ളുരുവിലെ താമസ സ്ഥലത്തെ നാലു നില കെട്ടിടത്തിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ വീണ് മരിച്ചെന്നാണ്ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.

ബെംഗളുരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
സ്റ്റംസെൽ സയൻസ് ആന്റ് റിസർച്ചിലാണ് ജോലി ചെയ്യുന്നത്. അഞ്ചു വർഷം മുമ്പാണ് ജോലി കിട്ടിയത്. സഹോദരൻ : ശ്രീകുമാർ (അയർലാന്റ്)

മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.
സംസ്കാരം സഹോദരൻ അയർലന്റിൽ നിന്നും എത്തിയ ശേഷം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!