ഈ നന്മയ്ക്ക് കയ്യടിക്കാം; കളഞ്ഞുകിട്ടിയ ഇരുപതിനായിരത്തിലധികം രൂപയും രേഖകളും തിരികെനൽകി കണ്ണാടിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ

Kannadiparamba online news

Kannadiparamba news online ✍️

കണ്ണാടിപ്പറമ്പ്: കളഞ്ഞുകിട്ടിയ ഇരുപതിനായിരത്തിലധികം രൂപയും പ്രധാനപ്പെട്ട രേഖകളും തിരികെനൽകി കണ്ണാടിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ മാതൃകയായി. കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം ‘നിത്യാനന്ദ നിലയ’ത്തിൽ താമസിക്കുന്ന കണ്ണാടിപ്പറമ്പ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ സദാനന്ദൻ ആണ് തന്റെ കറകളഞ്ഞ സത്യസന്ധതയിലൂടെ നാടിന്റെ പ്രശംസ പിടിച്ചുപറ്റിയത്. കഴിഞ്ഞ ദിവസം പയ്യാമ്പലത്തു വെച്ചാണ് സദാനന്ദന് 20,480 രൂപയും രണ്ട് എ.ടി.എം കാർഡുകൾ ഉൾപ്പെടെ ആധാർ, റേഷൻ, പാൻ, ബാങ്ക് പാസ് ബുക്ക്, ബാങ്ക് രസീത് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളും കളഞ്ഞുകിട്ടിയത്. തുടർന്ന് ഉടമസ്ഥയായ കക്കാട് വിപിന എന്നവർക്ക് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി സദാനന്ദൻ പണവും രേഖകളും കൈമാറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!