മാല മോഷണം യുവതി പിടിയിൽ

Kannadiparamba online news

തലശേരി : വിവാഹത്തിന് ഓഡിറ്റോറിയത്തിലെത്തിയ കുടുംബത്തിലെ കുട്ടിയുടെ മാല കവർന്ന യുവതി പിടിയിൽ. കതിരൂർ ആറാം മൈലിലെ ബറാട്ട് ഹൗസിൽ റഫ് ലയെ (44)യാണ് എസ്.ഐ. സജേഷ് സി. ജോസ് അറസ്റ്റു ചെയ്തത്. ലോട്ടസ് തിയേറ്ററിന് സമീപത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിനെത്തിയ രണ്ടു വയസുകാരിയുടെ ഒരു പവൻ്റെ മാലയാണ് യുവതികവർന്നത്. കുട്ടിയുടെമാല കാണാതായതിനെ തുടർന്ന് കുടുംബം തലശേരി പോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് കെട്ടിടത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മാല യുവതിവിൽപന നടത്തിയ തലശേരിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!