കണ്ണൂർ കോർപറേഷൻ നവീകരിച്ച ജവഹര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മേയര്‍ അഡ്വക്കറ്റ് ടി ഒ മോഹനൻ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഐ എ എസ് മുഖ്യാതിഥിയായി . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, അഡ്വക്കേറ്റ് പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്‌ദീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാർഗ്, മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ വി ധനേഷ്, കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ ആയ വി പി പവിത്രൻ, എ കെ ഷരീഫ്, റഫീഖ്, സയിദ് തുടങ്ങിയവർ പങ്കെടുത്തു.
തുടര്‍ന്ന് മേയറുടെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ടീമും ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബ് ടീമും തമ്മിൽ വാശിയേറിയ ഫുട്ബോള്‍ മത്സരവും നടന്നു.
മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് മേയരുടെ ഇലവൻ പ്രസ്സ് ക്ലബ് ഇലവനെ തോൽപ്പിച്ചു.
മേയേഴ്‌സ് ഇലവനിൽ മേയറെ കൂടാതെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും ജീവനക്കാരും അണി നിരന്നപ്പോൾ പ്രസ്സ് ക്ലബ് ഇലവനിൽ മാധ്യമ പ്രവർത്തകരോടൊപ്പം ജില്ല കളക്ടർ അരുൺ കെ വിജയൻ, അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാർഗ് തുടങ്ങിയവർ അണി നിരന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

