പയ്യാമ്പലം ബീച്ച് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

Kannadiparamba online news

ചിറക്കൽ: പയ്യാമ്പലം ബീച്ച് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മാവിലവയലിലെ സുഷിൽനിവാസിൽ പിയൂഷ് എൻ.കെ ആണ് മരണപ്പെട്ടത്. 38 വയസ്സായിരുന്നു. പരേതനായ ശിവദാസൻ-സുശീല ദമ്പതികളുടെ മകനാണ്. ഇക്കഴിഞ്ഞ 18-ന് പയ്യാമ്പലം ബീച്ച് റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തെതുടർന്ന് ചികിത്സയിലായിരുന്നു. തുടർന്ന് ഇന്നു രാവിലെ മരണപ്പെട്ടു. ഭാര്യ: ദിൽന. മകൾ: പർണ്ണിക. സഹോദരി: സുഷിൽന, ദീപ്തി. സഞ്ചയനം ശനിയാഴ്ച രാവിലെ 7 മണിക്ക് പയ്യാമ്പലത്ത് വെച്ചു നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!