ഓർമ്മകൾ മരിക്കുമോ – മാട്ടൂൽ ഗവ.ഹൈസ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം വ്യാഴാഴ്ച

Kannadiparamba online news

മാട്ടൂൽ : മാട്ടൂൽ ഗവ.ഹൈസ്കൂളിലെ 1975-76 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥിസംഗമം – ഓർമ്മകൾ മരിക്കുമോ .. – വ്യാഴാഴ്ച രാവിലെ സ്കൂളിൽ വെച്ച് നടക്കും. പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ വി.നാസർ അധ്യക്ഷത വഹിക്കും. ടി.വി.രവി ഗുരുവന്ദനം നടത്തും. മാട്ടൂൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ മുഖ്യാതിഥിയായിരിക്കും. കെ.ഭാർഗവൻ ഉപഹാര സമർപ്പണം നടത്തും.
വാർഡ് മെമ്പർ ഇന്ദിര ടി.ജി, ഹെഡ് മാസ്റ്റർ പി.കെ.മുഹമ്മദ് ബഷീർ, പി.ടി.എ പ്രസിഡണ്ട് ഒ.വി. ശാദുലി തുടങ്ങിയവർ പ്രസംഗിക്കും. ജനറൽ കൺവീനർ ടി.എസ് ദാനിയൽ സ്വാഗതവും മെഹബൂബ് പുളുക്കൂൽ നന്ദിയും പറയും. തുടർന്ന് ഓർമ്മ പുതുക്കൽ, ആട്ടവും പാട്ടും തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!