തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ടി.സി. മുക്കിൽ കഞ്ചാവുമായി ബിഹാർ സ്വദേശിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. റോഹ്താസ് കരഞ്ച് വില്ലേജിലെ മുഹമ്മദ് സദ്ദാം ഹുസൈനാണ് (25) എന്നയാളെയാണ് സബ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംശയംതോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച 1. 126 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത്. തുടർന്ന് ഇയാൾക്കെതിരെ തലശ്ശേരി പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മനോജ് കുമാർ എം പി, സി പി ഒ മാരായ നസീൽ, ശ്യാമേഷ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

