കണ്ണൂർ : പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ നാലംഗസംഘം അറസ്റ്റിൽ. മൊറാഴ കുഞ്ഞരയാലിൽ അനിൽകുമാർ (51), ചാലാട് മണലിൽ പി. നിധീഷ് (31), പള്ളിയാംമൂലയിലെ കെ. ഷോമി (43) എന്ന ഷോമിത്ത് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ്ചെയ്തത്. കണ്ടാലറിയാവുന്ന ഒരാളെ പിടികിട്ടാനുണ്ട്. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശിയാണ് മർദനത്തിനിരയായത്. പെൺ സുഹൃത്തിനെ കണ്ട് തിരിച്ചുവരുന്നതിനിടെ 24-ന് രാത്രി 10.30-നാണ് സംഭവം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

