കണ്ണൂരിൽ മദ്ധ്യവയസ്‌കനെ ബന്ധു വെട്ടിക്കൊന്നു.

Kannadiparamba online news

കണ്ണൂർ: കണ്ണൂരിൽ മദ്ധ്യവയസ്‌കനെ ബന്ധു വെട്ടിക്കൊന്നു. മട്ടന്നൂർ കൊതേരിയിലാണ് സംഭവം. വണ്ണാത്തിക്കുന്ന് സ്വദേശി ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. സഹോദരന്റെ മകൻ ഷിഗിലാണ് ഗീരിഷിനെ കൊലപ്പെടുത്തിയത്. വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഷിഗിലിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!