കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡി, ഇ ഡിവിഷൻ ലീഗ് സമ്മാനദാനം തലശ്ശേരിയിൽ നടന്നു

Kannadiparamba online news

തലശ്ശേരി: കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ 2025-26 വർഷത്തെ ഡി, ഇ ഡിവിഷൻ ലീഗ് മത്സരങ്ങളുടെ സമ്മാനദാനം തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു.

ഡി ഡിവിഷൻ ലീഗിൽ പൈസക്കരി സ്പോർട്സ് അക്കാദമി ചാമ്പ്യൻമാരായപ്പോൾ തലശ്ശേരി യുവധാര ക്ലബ്ബ് റണ്ണറപ്പായി. മികച്ച ബാറ്ററായി യുവധാരയുടെ എം. ഷസ്ബാനെയും മികച്ച ബൗളറായി ഫ്രണ്ട്സ് സി.സി. മണത്തണയുടെ എം. ലത്തീഫിനെയും പ്ലയർ ഓഫ് ദ സീരീസായി യുവധാരയുടെ കെ.ആർ. അഭിനവിനെയും തെരഞ്ഞെടുത്തു.

ഇ ഡിവിഷൻ ലീഗിൽ തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരും തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ റണ്ണറപ്പുമായി. മികച്ച ബാറ്ററായി സെന്റ് ജോസഫ്സിന്റെ എ.ജെ. ജാനവിനെയും മികച്ച ബൗളറായി സെന്റ് ജോസഫ്സിന്റെ വി. ദേവനന്ദിനെയും പ്ലയർ ഓഫ് ദ സീരീസായി മണത്തണ സ്കൂളിന്റെ എം.പി. ഭാഗ്യനാഥിനെയും തെരഞ്ഞെടുത്തു.

സമ്മാനദാന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എ. അഭിമന്യു അധ്യക്ഷത വഹിച്ചു. കെ.സി.എ. പ്രതിനിധി എ.കെ. സക്കരിയ, ട്രഷറർ മഹറൂഫ് ആലഞ്ചേരി, മുൻ പ്രസിഡന്റ് എ.സി.എം. ഫിജാസ് അഹമ്മദ്, ഭാരവാഹികളായ പി. സതീശൻ, അക്ബർ നടമ്മൽ, പി. ജസ്ബീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!