പിക്കപ്പ് വീട്ടുമതിലിലിടിച്ച് അപകടം മൂന്ന് പേർക്ക് പരിക്ക്.

Kannadiparamba online news

പഴയങ്ങാടി:കണ്ണപുരംമൊട്ടമ്മലിൽ നിയന്ത്രണം വിട്ട പിക്കപ്പ് വീട്ടുമതിലിലിടിച്ച് അപകടം മൂന്നു പേർക്ക് പരിക്കേറ്റു. പറശ്ശിനി സ്വദേശിയും വെൽഡിംഗ് ഷോപ്പ് ഉടമയുമായ മനോജ്,ഇതര സംസ്ഥാന തൊഴിലാളികളായ ഷക്കീർ, അഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം. പരിക്കേറ്റ മൂന്നു പേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൽഡിംഗ് മേസ്ത്രിയായ മനോജ് ജോലി തീർത്ത ശേഷം ഇതര സംസ്ഥാന തൊഴിലാളികളെ പറശ്ശിനികടവിൽ നിന്നും പഴയങ്ങാടിയിലെ താമസസ്ഥലത്തേക്ക് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ
നിയന്ത്രണം വിട്ട പിക്കപ്പ് മൊട്ടമ്മലിലെ സുരേഷിന്റെ വീട്ടു മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ വാഹനത്തിന്റെ ക്യാബിൻ തകർന്നു. വീട്ടു മതിലും തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!