തളിപ്പറമ്പ :യുവാവിൻ്റെഫോൺ ഹാക്ക് ചെയ്ത് 43,516 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പുഷ്പഗിരിയിലെ കരിക്കാൽ ഹൗസിൽ നിബി പോളിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 13 ന് പരാതിക്കാരൻ്റെ ഫോണിൽ ഇചലാൻ ആപ്പ് ഡൗൺലോഡ് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാങ്ങ് ആവുകയും 9847820444നമ്പർ ഫോൺപേയി ലേക്ക് 1000 രൂപവരികയും 16 നു
രാത്രി 9.45 മണിക്ക് പരാതിക്കാരൻ്റെ ഫോൺ പേയിൽ നിന്നും 43,516 രൂപ ക്ലീൻ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫോൺ പേ വഴി അജ്ഞാതൻ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

