ധനരാജ് വധം: ശിക്ഷാ വിധിപ്രഖ്യാപനം ഇന്ന് :തളിപ്പറമ്പ് കോടതിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി

Kannadiparamba online news
Screenshot

തളിപ്പറമ്പ് :പയ്യന്നൂർ രാമന്തളിയിലെസിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസിലെ ആദ്യ മൂന്ന് പ്രതികളായ ടി പി ബിജു, എം വിപിൻ, എം വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കേസിനെ അപൂർവങ്ങളിൽ അപൂർവമായ ഒന്നായി പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. രാഷ്ട്രീയ കേസാണെന്നും പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളുണ്ടെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കൊല്ലപ്പെട്ട ധനരാജിനും രണ്ട് കുട്ടികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു

2016 ജൂലൈ 11നാണ് നാടിനെ നടുക്കിയ ധനരാജ് കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ധനരാജിനെ ആർഎസ്എസ് സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ പിന്തുടർന്നെത്തിയ സംഘം വീടിന് മുന്നിൽവെച്ചാണ് ആക്രമിച്ചത്. കുടുംബാംഗങ്ങളുടെ മുന്നിലായിരുന്നു കൊലപാതകം. ധനരാജ് വധ കേസിൻ്റെ വിധി പ്രഖ്യാപനം കേൾക്കുന്നതിനായി സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തുടങ്ങിയ നേതാക്കൾ കോടതിയിലെത്തുമെന്നാണ് വിവരം. പൊലീസ് കനത്ത സുരക്ഷ തളിപ്പറമ്പ് സെഷൻസ് കോടതിയിൽ ഒരുക്കിയിട്ടുണ്ട്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!