എംഡി എം എ വിൽപന വർക്ക്ഷോപ്പ് ഉടമകളായ രണ്ട് യുവാക്കൾ പിടിയിൽ

Kannadiparamba online news
Screenshot

ശ്രീകണ്ഠപുരം: വിദ്യാർത്ഥി കൾക്കുൾപ്പടെ ലഹരി വിൽപ്പന നടത്തുന്ന യുവാക്കളെ ശ്രീക ണ്ഠപുരം റെയിഞ്ച് എക്സൈസ് സംഘം പിടികൂടി. . പയ്യാവൂർ കുഞ്ഞിപ്പറമ്പിലെ . മുണ്ടോക്കുഴിയിൽ എം.ജെ.സാജൻ (35) ശ്രീകണ്ഠപുരം  കാവുമ്പായിലെ കാട്ടടത്ത് -വീട്ടിൽ കെ.ഹാഷിം (32) എന്നിവ -രെ യാണ് ഇൻസ്പെക്‌ടർ – കെ. വി. ശ്രാവണിന്റെ നേത്യ ത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്. – പയ്യാവൂർ ഭാഗത്ത് നടത്തിയ പരിശോധ നയിൽ പിടിയിലായ ഇരുവ രുടെയും പക്കൽ നിന്നായി – 500 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പയ്യാവൂരിലെ  വർക്ക് ഷോപ്പ് ജീവനക്കാരാണ്  ഇരുവരും.

വിദ്യാർത്ഥികൾക്കുൾപ്പെടെ ഇവർ മയക്കുമ രുന്ന് വിൽപ്പന നടത്തുന്നതായി എക്സൈസിന് വിവരം ലഭി ച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാ നത്തിൽ നടത്തിയ പരിശോ ധനയിലാണ് യുവാക്കൾ വല യിലായത്. പോലീസ്, സംഘത്തിന്റെയും നിരീക്ഷ ണത്തിലായിരുന്നു ഇരുവരും.

ഗ്രേഡ് അസി. ഇൻസ്പെ ക്ടർമാരായ കെ. രത്നാകരൻ, കെ.വി. സുരേഷ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി. ഷിബു, സിവിൽ ഓഫീസർമാ രായ അർജുൻ നാരായണൻ, ശ്യാംജിത്ത് ഗംഗാധരൻ, കെ. കെ. വിപിൻ എന്നിവരും യുവാ ക്കളെ പിടികൂടിയ സംഘത്തി ലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!