സ്വത്ത് വിറ്റ പണം നൽകാത്തതർക്കത്തിൽ അമ്മയെ ചപ്പാത്തി കോൽകൊണ്ടു തലയ്ക്കടിച്ചുകൊല്ലാൻ ശ്രമിച്ച മകൻ റിമാൻഡിൽ

Kannadiparamba online news
Screenshot

തളിപ്പറമ്പ് :പരിയാരം പൊലിസ് സ്‌റ്റേഷൻ പരിധിയിലെ ചെറുതാഴത്ത് സ്വത്ത് വിറ്റ പണം നൽകാത്ത തർക്ക വൈരാഗ്യത്താൽ ചപ്പാത്തി ക്കോൽ കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. പുറച്ചേരിക്കോട്ടയിലെ കലശക്കാരൻ ഹൗസിൽ സാവിത്രിയുടെ (67) പരാതിയിൽ മകൻ കെ.സജിത്തിനെയാണ് (47) പരിയാരം എസ്.എച്ച്.ഒ യദുകൃഷ്ണന്റെ നേതു ത്വത്തിൽ അറസ്റ്റ് ചെയ്‌തത്. കോട്ടയിലെ വീടിന്റെ ചായ്പിൽ വെച്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. കുടുംബത്തിലെ സ്ഥലം വിൽപ്പന നട ത്തിയതിലൂടെ ലഭിച്ച പണം സാവിത്രിയുടെ പേരിൽ നിക്ഷേപിച്ചിരുന്നു ഇതിൽ നിന്നും ഒരു ഭാഗം ചോദിച്ചിട്ട് കൊടുക്കാത്തതിൻ്റെ  വിരോധത്തിൽ അടുക്കളയിൽ നിന്നും ചപ്പാത്തിക്കോൽ ഉപയോഗിച്ച് സജിത്ത് അമ്മ യുടെ തലയുടെ പിൻഭാഗത്തും നെറ്റിയിലും

കൈക്ക് അടിച്ചു പരിക്കേൽപ്പിക്കു കയായിരുന്നു. വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ സാവിത്രി ഇടതുകൈ കൊണ്ട് തടഞ്ഞു. അടി കൊണ്ട് കൈകൾക്ക്പരിക്ക് പറ്റുകയും ചെയ്തു. വീണ്ടും അടിക്കാൻ ശ്രമിച്ച പ്പോൾ കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ തലപി ളർന്ന് മരണം സംഭവിക്കുമായിരുന്നുവെന്നും പരാ തിയിൽ പറയുന്നു. എസ്.ഐ: ശ്രീകുമാറും എ. എസ്.ഐ സുനേഷും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!