മാലിന്യ സംസ്കരണ നിയമലംഘനം: അതിഥി തൊഴിലാളി ക്വാർട്ടേഴ്സ് ഉടമകൾക്ക് 20,000 രൂപ പിഴ

Kannadiparamba online news

അതിഥി സംസ്ഥാന തൊഴിലാളികളുടെ കോട്ടേഴ്‌സുകൾക്ക് ഇരുപതിനായിരം രൂപ പിഴ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് കൂടാളി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾക്ക് അതിഥി തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമകൾക്ക് പിഴ ചുമത്തി. കൂടാളി ആയിപ്പുഴക്ക് സമീപമുള്ള രണ്ട് ഇരുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിലാണ് അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. രണ്ട് കെട്ടിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ താഴെ വശങ്ങളിലായി വലിച്ചെറിയപ്പെട്ട നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. ഹരിത കർമ്മ സേനയ്ക്ക് അജൈവമാലിന്യങ്ങൾ കൈമാറിയില്ലായിരുന്നുവെന്നും തുടരന്വേഷണത്തിൽ സ്‌ക്വാഡ് കണ്ടെത്തി. കെട്ടിട ഉടമകളായ ആയിപ്പുഴയിലെ നജാത്തുള്ള, ആദി എന്നിവർക്ക് പതിനായിരം രൂപ വീതവും റോഡരികിൽ പഴയ വാഹനങ്ങൾ അപകടകാരമാം വിധം കൂട്ടിയിട്ടതിന് മുട്ടന്നൂർ മാവിൻചുവട്ടിൽ എവർഗ്രീൻ ഓൾഡ് മോട്ടോർ പാർട്സ് എന്ന സ്ഥാപനത്തിന് ആയിരം രൂപയും പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് കൂടാളി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ ആർ അജയകുമാർ, പി എസ് പ്രവീൺ, ഷാലിഖ് എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!