തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജാ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചതായി പത്മജ വ്യക്തമാക്കി. ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് തിരുത്തുകയാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
2024 മാർച്ച് മാസത്തിലാണ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പ്രകാശ് ജാവദേക്കറിൽ നിന്നും പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ അവഗണന നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു അന്ന് അവർ പാർട്ടി വിട്ടത്. എന്നാൽ ബിജെപിയിലെത്തിയ ശേഷവും കാര്യമായ പരിഗണന ലഭിച്ചിരുന്നില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇപ്പോഴത്തെ രാജി. കോൺഗ്രസിലേക്ക് പത്മജ മടങ്ങിവരുന്നുവെന്ന അഭ്യൂഹങ്ങൾ സമീപദിവസങ്ങളിൽ ശക്തമായിരുന്നു.
രാഷ്ട്രീയ പശ്ചാത്തലം:
കെ.പി.സി.സി., എ.ഐ.സി.സി. ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പത്മജ, 2004-ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശ്ശൂരിൽ നിന്നും ജനവിധി തേടിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കോൺഗ്രസിലായിരുന്ന കാലയളവിൽ കെ.ടി.ഡി.സി. ചെയർപേഴ്സൺ, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐ.എൻ.ടി.യു.സി. വർക്കിങ് കമ്മിറ്റി അംഗം, പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയൻ തുടങ്ങിയ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃസ്ഥാനങ്ങൾ അവർ വഹിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

