തളിപ്പറമ്പ്: അരിയിൽ ഷുക്കൂർ വധകേസ് പ്രതിയും പട്ടുവം ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ പി.പി. സുരേശനുമുന്നിൽ അരിയിലെ പുട്ബോൾ ടീമിന്റെ നിശബ്ദ പ്രതിഷേധം. കഴിഞ്ഞ ദിവസം പട്ടുവം ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു സംഭവം.
ഷുക്കൂറിന്റെ സുഹൃത്തുക്കൾ ഉൾപ്പടുന്ന അരിയിൽ ഹരിത ടീമും എതിർ ടീമും ഗ്രൗണ്ടിൽ വിശിഷ്‌ടാതിഥികളെ പരിചയപ്പെടാനായി നിരന്നുനിൽക്കുകയായിരുന്നു. കളിക്കാരെ അഭിവാദ്യം ചെയ്യാനായി മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതിയും മറ്റ് അംഗങ്ങളും ഗ്രൗണ്ടിലിറങ്ങി. ഒടുവിലായാണ് ഷുക്കൂർ വധക്കേസ് പ്രതി പി.പി. സുരേശൻ കളിക്കാർക്കുമുന്നിലെത്തിയത്. അഭിവാദ്യം ചെയ്യാനായി അരിയിലെ ഫുട്ബോൾ ടീമിനുനേരേ കൈനീട്ടിയപ്പൾ ഹരിത ടീം കളിക്കാർ കൈകൊടുത്ത് അഭിവാദ്യം ചെയ്യാൻ തയ്യാറായില്ല. ഒരടി പിറകോട്ടേക്ക് വലിഞ്ഞു. ഇതോടെ ഈ രംഗങ്ങൾ സൂഹമാധ്യങ്ങളിലും ചർച്ചയായി.
എം.എസ്.എഫ്. നേതാവായിരുന്ന ഷുക്കൂർ വധക്കേസിൽ കൊച്ചിയിലെ സി.ബി.ഐ. കോടതി വിധി പറയാനിരിക്കുകയാണ്. 2012 ഫെബ്രുവരി 20-ന് കണ്ണപുരം കീഴറ വള്ളുവൻ കടവിൽ വെച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. സി.പി.എം. നേതാക്കളുൾപ്പെടെയുള്ളവരാണ് പ്രതികൾ. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

