തളിപ്പറമ്പ്: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ കണ്ണൂർ തളിപ്പറമ്പ് ബ്ലോക്ക്, പട്ടുവം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ സംയുക്തമായി തരിശു നെൽകൃഷി ഞാറുനടീൽ ഉത്സവം മംഗലശ്ശേരി പാടശേഖരം കുളവയലിൽ സംഘടിപ്പിച്ചു. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ, മംഗലശ്ശേരി പാടശേഖരം സെക്രട്ടറി ഇ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. പട്ടുവം കൃഷിഭവൻ കൃഷി ഓഫീസർ രാഗിഷ രാംദാസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ടി. മനോജ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

