കൊളച്ചേരിയിൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ തെരുവ് സഭ സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

കൊളച്ചേരി: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇടതു-വലത് അർബൻ നക്സലുകൾക്കെതിരെ ജനാധിപത്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ തെരുവ് സഭ സംഘടിപ്പിച്ചു. പരിപാടി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിൽ പൗരത്വമുള്ള ഒരാളുടെ വോട്ട് പോലും നിലവിലുള്ള എസ്.എ.ആർ. (SAR) വഴി നഷ്ടപ്പെട്ടിട്ടില്ലെന്ന് കെ. രഞ്ജിത്ത് വ്യക്തമാക്കി. കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട പതിമൂന്നര കോടിയാളുകളിൽ ഭൂരിഭാഗവും മരണപ്പെട്ടവരും സ്ഥലത്തില്ലാത്തവരും വിദേശികളും മറ്റുമാണ്. ഈ വസ്തുത മറച്ചുവെച്ച് നുണപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസും മാർക്സിസ്റ്റും അടങ്ങുന്ന ‘ഇൻഡി’ സഖ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ വി.ഡി. സതീശനും പിണറായി വിജയന്റെ സർക്കാരും അഴിമതിയിലും ധൂർത്തിലും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏതെങ്കിലും കാരണവശാൽ വോട്ട് നഷ്ടപ്പെട്ടവർക്ക് ഇപ്പോൾ അത് കൂട്ടിച്ചേർക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒ.ബി.സി. മോർച്ച ജില്ലാ സെക്രട്ടറി സഹജൻ എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രഭാരിയുമായ അരുൺ തോമസ്, സംസ്ഥാന സമിതി അംഗം ബേബി സുനാഗർ, മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത്, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റും കൊളച്ചേരി പഞ്ചായത്ത് ചേലേരി സെൻട്രൽ വാർഡ് മെമ്പറുമായ ഗീത വി.വി. തുടങ്ങിയ നേതാക്കൾ സംസാരിച്ചു. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി വേണുഗോപാൽ പി.വി. സ്വാഗതവും സെക്രട്ടറി പ്രദീപൻ ടി. നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!