തളിപ്പറമ്പ്: സർക്കാരിന്റെ ആധുനിക കർമ്മപരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ‘നിർമ്മലം – പുതുയുഗ കേരളം’ മാലിന്യ പരിപാലന ക്യാമ്പയിന്റെ തളിപ്പറമ്പ് നിയോജകമണ്ഡലതല ഏകോപന സമിതി രൂപീകരിച്ചു. 2026 ഒക്ടോബർ 2-ന് ആരംഭിച്ച് 2031 മാർച്ച് 30-ഓടെ (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്ന വിധത്തിലാണ് ഹ്രസ്വകാല, മധ്യകാല, ദീർഘകാല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അജേഷ് പൂവ്വനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ് നിയോജകമണ്ഡലം എം.എൽ.എ. ശ്രീ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി അജിത് കുമാർ വി.പി. സ്വാഗതം പറഞ്ഞു. ബ്ലോക്ക് ഐ.വി.ഒ. കെ.പി. പ്രകാശൻ പദ്ധതി വിശദീകരണവും, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ കെ.എം. സുനിൽ കുമാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിടവുകളും പ്രൊജക്റ്റുകളും സംബന്ധിച്ച വിശദീകരണവും നൽകി. ജോയിന്റ് ബി.ഡി.ഒ. അബ്ദുൾ ലത്തീഫ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ഭാരവാഹികൾ:
ചെയർമാൻ: ശ്രീ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ (തളിപ്പറമ്പ് എം.എൽ.എ.)
കൺവീനർ: ശ്രീ. കെ.പി. പ്രകാശൻ (അസിസ്റ്റന്റ് ഡയറക്ടർ – വെസ്റ്റ് മാനേജ്മെന്റ്, തദ്ദേശ സ്വയംഭരണ വകുപ്പ്)
ജോയിന്റ് കൺവീനർ & അസിസ്റ്റന്റ് കോർഡിനേറ്റർ: ശ്രീമതി. എം. സുജന (ശുചിത്വ മിഷൻ)
അംഗങ്ങൾ: മണ്ഡല പരിധിയിലുള്ള എല്ലാ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സമിതിയിൽ അംഗങ്ങളായിരിക്കും.
ചടങ്ങിൽ ജെസ്സി ഷിജി വടക്കാട്ട് (തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), സുലൈേഖ ടി.കെ. (ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), പി. രവീന്ദ്രൻ, മോഹനൻ കെ. (ജില്ലാ പഞ്ചായത്ത് മെമ്പർമാർ), പി. ശ്രീമതി (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), ഷമീമ ടി. (കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), നിജിലേഷ് പി.കെ. (കുറ്റ്യാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയവരും വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

