മയ്യിൽ: എസ്.കെ.എസ്.എസ്.എഫ്. കോറലായി ശാഖയുടെ സമ്മേളനവും മജ്‌ലിസുന്നൂർ വാർഷികാഘോഷവും നവംബർ 7, 8 തീയതികളിലായി വിപുലമായ പരിപാടികളോടെ നടന്നു.
ഒന്നാം ദിനം (നവംബർ 7):
പരിപാടിയുടെ ആദ്യ ദിനത്തിൽ ഷെഫീഖ് ഇർഫാനി അധ്യക്ഷത വഹിച്ചു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നെയിമുദ്ദീൻ ഇർഫാനി, മുഹ്സിൻ ഇർഫാനി, യു.പി. അബ്ദുൽ മജീദ്, നാസിം കെ.പി., നസീർ കെ., അനസ് കൊവ്വൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
രണ്ടാം ദിനം (നവംബർ 8):
രണ്ടാം ദിനത്തിലെ സമ്മേളനം അസൈനാർ മാസ്റ്ററുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ഇ.വി. ഫായിസ് അലി ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ചു. മുഹമ്മദ് കുഞ്ഞി കെ.പി., റിയാസ് പമ്പുരുത്തി, സി.വി. ഇൻഷാദ് മൗലവി, മുനവർ കെ. തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന കലാസന്ധ്യയിൽ മൻസൂർ പുത്തനത്താണിയുടെ സൂഫി ഗാനാലാപനവും, സുബൈർ തോട്ടിക്കൽ മാസ്റ്ററുടെ കഥാപ്രസംഗവും പരിപാടിക്ക് മാറ്റുകൂട്ടി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

