വള്ളുവൻ കടവ്: വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയുടെ 2027 ജനുവരി ഒന്നു മുതൽ ജനുവരി എട്ടാം തീയതി വരെ നടക്കാനിരിക്കുന്ന തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ചുള്ള സമ്മാന കൂപ്പൺ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ആദ്യ കൂപ്പൺ എം.കെ. രമേശൻ, എം. അനീഷ് കുമാറിന് നൽകിക്കൊണ്ടുള്ള ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗംഗാധരൻ മാസ്റ്റർ, അരിയമ്പാട്ട് പവിത്രൻ, രാമകൃഷ്ണൻ, കരുണൻ, മടപ്പുര മാനേജർ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

