കൊച്ചി: മതേതര നിലപാട് മുറുകെ പിടിക്കുന്നതുകൊണ്ടാണ് മുസ്ലിം ലീഗ് ശക്തി പ്രാപിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതര മതസ്ഥരും ഒരുപോലെ ബഹുമാനിക്കുന്ന നേതൃത്വം മുസ്ലിം ലീഗിനുണ്ടെന്നും, തിരഞ്ഞെടുപ്പ് വേളകളിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനമാണ് യൂത്ത് ലീഗ് കാഴ്ചവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതേതര നിലപാടുകളാണ് യു.ഡി.എഫിന്റെ ഏറ്റവും വലിയ ശക്തിയെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗിനെയും പാണക്കാട് തങ്ങളെയും മുസ്ലിം സമുദായത്തിൽപ്പെട്ടവർ മാത്രമല്ല, സമൂഹത്തിലെ വിവിധ തുറകളിലുള്ളവരും ബഹുമാനിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് എപ്പോഴും മതേതര കാഴ്ചപ്പാടുകളാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടത് വിദ്യാർത്ഥി സംഘടനകൾക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി:
സമ്മേളനത്തിൽ ഇടത് വിദ്യാർത്ഥി സംഘടനകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കാലഹരണപ്പെട്ട ആശയങ്ങളുമായി ചിലർ ഇപ്പോഴും നടക്കുകയാണെന്നും, ഇതിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ വിധിയെഴുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അക്രമ രാഷ്ട്രീയവും പഴഞ്ചൻ സിദ്ധാന്തങ്ങളും കൊണ്ട് യുവതലമുറയെ സ്വാധീനിക്കാമെന്ന് കരുതുന്നവർ ഇനിയെങ്കിലും അത് തിരുത്താൻ തയ്യാറാകണമെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

