എസ്.ഡി.പി.ഐ. തീരദേശ മുന്നേറ്റ യാത്രയ്ക്ക് അഴീക്കോട് മണ്ഡലത്തിൽ പ്രൗഢോജ്ജ്വല സ്വീകരണം

Kannadiparamba online news

അഴീക്കൽ: ‘തീരം കാക്കാൻ എസ്.ഡി.പി.ഐ.’ എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ. സംസ്ഥാന കമ്മിറ്റി നടത്തുന്ന തീരദേശ മുന്നേറ്റ യാത്രയ്ക്ക് അഴീക്കോട് മണ്ഡലത്തിൽ ഗംഭീര സ്വീകരണം നൽകി. മത്സ്യ വ്യാപാരത്തിന്റെ പുരാതന ചരിത്രം വിളിച്ചോതുന്ന അഴീക്കൽ ഹാർബറിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ ജനങ്ങൾ സ്വീകരിച്ചാനയിച്ചത്.

പാപ്പിനിശ്ശേരിയിൽ നിന്നും ആരംഭിച്ച ജാഥയ്ക്ക് അഴീക്കൽ ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെ സജീവ സാന്നിധ്യത്തിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ജാഥാ ക്യാപ്റ്റൻ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി പി.ആർ. സിയാദ് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻമാരായ ജോൺസൺ കണ്ടച്ചിറ, വി.എം. ഫൈസൽ, ഡോ. സി.എച്ച്. അഷ്‌റഫ്‌ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

ചടങ്ങിൽ പങ്കെടുത്തവർ:

മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ് സ്വാഗതം ആശംസിച്ചു. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടചിറ ജാഥാ സന്ദേശം കൈമാറി. ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സുനീർ പൊയ്ത്തുംകടവ്, ജാബിർ വളപട്ടണം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ മുബ്സിന, വളപട്ടണം ഗ്രാമപഞ്ചായത്ത് മെമ്പർ ഫർഹത്ത്, അഴീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ രാജീവൻ, യങ്ങ് ഡെമോക്രാറ്റ്സ് മണ്ഡലം പ്രസിഡന്റ് ഫിറോസ് പാറക്കൽ, വിമൺ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് നദിയ, എസ്.ഡി.ടി.യു. ഏരിയ പ്രസിഡന്റ് നിസാർ കാട്ടാമ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമീർഷാ പൂതപ്പാറ ചടങ്ങിന് നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!